പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; പോക്സോ കേസില്‍ 62-കാരന് അഞ്ച് വര്‍ഷം തടവും 20,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് അഞ്ച് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.ആലുവ കീഴ്മാട് ചുണങ്ങംവേലി നെടുങ്ങൂർ വീട്ടില്‍ സെബാസ്റ്റ്യൻ (62)നെതിരെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്‌ജി ഷിബു ഡാനിയേല്‍ ശിക്ഷ വിധിച്ചത്.2023 നവംബർ മാസത്തില്‍ എടത്തല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി ജി യമുന ഹാജരായി. സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന കെ കെ ഷെബാബ് ആയിരുന്നു അന്വേഷണ ഉദോഗസ്ഥൻ.

Leave a Reply

Your email address will not be published. Required fields are marked *