എസ്‌എഫ്‌ഐ എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷിൻ്റെ ജാമ്യമില്ല വാറന്റ് റദ്ദാക്കി. നേരത്തെ അയച്ച സമൻസിന് ഹാജരാകാത്തതിന് ആയിരം രൂപ പിഴ ചുമത്തി.ദില്ലി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ ഐഷി പാട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഐഷി ഘോഷ് എകെജി സെന്ററിലുണ്ടെന്നറിഞ്ഞ് കഴിഞ്ഞ ദിവസം ദില്ലി പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ മഫ്ടിയിലെത്തി അറസ്റ്റിന് ശ്രമിച്ചിരുന്നു. ആ സമയം ഓഫീസിലുണ്ടായിരുന്ന സിപിഎം നേതാക്കള്‍ പൊലീസിനെ തടഞ്ഞു. തുടർന്ന് പൊലീസ് തിരിച്ചുപോയി.2021 ല്‍ ദില്ലി ബാംഗ്ല ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസില്‍ പട്യാല ഹൗസ് കോടതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുതവണ ഐഷി ഹാജരാകാതിരുന്നതിനെ തുടർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെതിരെ കോടതിയെ സമീപിക്കാനിരിക്കെയാണ് തിടുക്കത്തിലുള്ള പോലീസ് നടപടിയെന്നും ജന്തർ മന്തറിലെ സമരത്തിന്റെ മുഖങ്ങളിലൊന്നായ ഐഷി ഘോഷിനെതിരായ പ്രതികാര നടപടിയാണിതെന്നാണ് സിപിഎം വിമർശനം.
ഐഷി ഘോഷിൻ്റെ ജാമ്യമില്ല വാറന്റ് റദ്ദാക്കി; സമൻസിന് ഹാജരാകാത്തതിന് ആയിരം രൂപ പിഴ
