എൻ. മാധവൻകുട്ടിയുടെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്ത സംഭവം: വിശദീകരണം നല്‍കാൻ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

മാധ്യമപ്രവർത്തകൻ എൻ മാധവൻകുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ സർക്കാർ ഫെയ്സ്ബുക്കിനോട് നിർദേശിച്ചതിന്റെ കാരണം അറിയിക്കണമെന്ന് ഹൈക്കോടതി.അക്കൗണ്ട് പുനസ്ഥാപിക്കണമെന്നും ബ്ലോക്ക് ചെയ്തതിന്റെ കാരണം അറിയണമെന്നും ആവശ്യപ്പെട്ട് എൻ മാധവൻകുട്ടി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് എൻ മാധവൻകുട്ടിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന നിർദ്ദേശം സർക്കാർ മെറ്റയ്ക്ക് നല്‍കിയത്. ഇതിന് കാരണം വ്യക്തമാക്കണമെന്നാണ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ച് നിർദ്ദേശിച്ചത്.ഫേസ്ബുക്ക് അക്കൗണ്ട് നീക്കിയതിനെ നിയമപരമായി നേരിടുമെന്ന് എൻ. മാധവൻകുട്ടി വ്യക്തമാക്കിയിരുന്നു.’ഫേസ്ബുക്ക് അക്കൗണ്ട് നീക്കിയതിനെ നിയമപരമായി നേരിടും.വിലക്ക് കേരള പൊലീസിന്‍റെ ആവശ്യപ്രകാരം എന്നാണ് മെറ്റ അറിയിച്ചത്. കാരണം വ്യക്തമാക്കിയില്ല, സംഘ്പരിവാറിനെ വിമർശിച്ചതിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെയും വിമർശിക്കാറുണ്ട്, താന്‍ ഇടതുപക്ഷ നിലപാടുകള്‍ക്കൊപ്പമാണ്’- 2025 ഡിസംബറില്‍ മാധവൻകുട്ടി മീഡിയവണിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *