ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ച്‌ ദില്ലി ഹൈക്കോടതി

best supreme court lawyers in Delhi

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ച്‌ ദില്ലി ഹൈക്കോടതി.ജസ്റ്റിസ് അനു ഗ്രോവര്‍ ബലിഗ ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്ജിയാകും. ഇതുസംബന്ധിച്ച വിജ്ഞാപനം ദില്ലി ഹൈക്കോടതി പുറത്തിറക്കി. 2024 പബ്ലിക് എക്‌സാമിനേഷന്‍ ആക്ടിന് കീഴില്‍ വരുന്ന മുഴുവന്‍ കുറ്റങ്ങളും ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. ദില്ലിയിലെ റോസ് അവന്യൂ കോടതി സമുച്ചയത്തിലാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രവര്‍ത്തിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രഖ്യാപിച്ചത്.നീറ്റ് പരീക്ഷ ക്രമക്കേടില്‍ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ കോക്‌റോച്ച്‌ ജനത പാര്‍ട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതിന് പിന്നാലെയാണ് പ്രതിഷേധം തണുപ്പിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് വേഗത്തിലും കര്‍ശനവുമായ ശിക്ഷ ഉറപ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന തുടര്‍ച്ചയായ നടപടികളുടെ ഭാഗമാണിതെന്നും യുവാക്കളുടെ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *