സിജെപി പ്രതിഷേധം: NIA അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ നേതാവിന്റെ ഹർജി

ന്യൂഡൽഹി: ഡൽഹിയിൽ സിജെപി നടത്തുന്ന പ്രതിഷേധത്തെക്കുറിച്ചും അവർ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനെക്കുറിച്ചും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സമ്മതിച്ച് ഡൽഹി ഹൈക്കോടതി. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. അഖിലഭാരത ഹിന്ദു മഹാസഭ മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാളാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.പ്രതിഷേധം ഡൽഹിയെ പൂർണമായും ബന്ദിയാക്കിയെന്നും റോഡുകളിലുണ്ടായ തടസ്സങ്ങൾ ഡൽഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും അഗർവാൾ ഹർജിയിൽ ആരോപിച്ചു. വിദ്യാർഥികൾ നടത്തുന്നതോ വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കു വേണ്ടി നടത്തുന്നതോ ആയ യഥാർഥ പ്രതിഷേധമല്ല ഇത്. രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സാമ്പത്തിക സ്വാധീനവും പണസ്രോതസ്സുകളും ഉപയോഗിച്ച് ദേശവിരുദ്ധരും വിദേശ ശക്തികളും ചേർന്ന് ആസൂത്രണംചെയ്ത ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധമെന്നും ഹർജിയിൽ ആരോപിക്കുന്നു.നീറ്റ് പരീക്ഷാക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡൽഹിയിൽ സിജെപിയുടെ പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *