വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസില്‍ ആരോപണവിധേയനായ ഡിവൈഎഫ്‌ഐ മുൻ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യഹരജി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.കേസില്‍ അന്വേഷണ സംഘം തന്നെ പ്രതിചേർക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് റിബേഷ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.കേസിന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ മുൻകൂർ ജാമ്യഹരജിയില്‍ പ്രോസിക്യൂഷൻ സ്വീകരിക്കുന്ന നിലപാട് ഏറെ നിർണായകമാകും. തെരഞ്ഞെടുപ്പ് സമയത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവമായതിനാല്‍ മുൻകൂർ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നല്‍കുന്ന വിശദീകരണങ്ങളും ഇതില്‍ നിർണായകമാകും.
കാഫിര്‍ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവ് റിബേഷിന്റെ മുൻകൂര്‍ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും
