ട്രാൻസിറ്റ് ഹോം നിറഞ്ഞു; റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി: പ്രതികളെയും നാടുകടത്തേണ്ട വിദേശികളെയും പാർപ്പിക്കുന്ന കൊല്ലത്തെ ട്രാൻസിറ്റ് ഹോമിന്റെ സ്ഥിതി വിശദീകരിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാൻ സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി. ട്രാൻസിറ്റ് ഹോം നിറഞ്ഞുകവിഞ്ഞെന്ന് അഭിഭാഷകർ അറിയിച്ചതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് നിർദ്ദേശം. കേരള ലീഗൽ സർവീസസ് അതോറിട്ടി മെമ്പർ സെക്രട്ടറിയോടും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. മയക്കുമരുന്നു കേസിൽ പ്രതിയായ ടാൻസാനിയ സ്വദേശി അബ്ദുൾ ഹമീദ് മക്കാമയുടെ ഹർജിയാണ് കോടതി പരിഗണിച്ചത്.ഹർജി വീണ്ടും 23ന് പരിഗണിക്കും. സുപ്രീംകോടതി രജിസ്റ്റർ ചെയ്ത പൊതുതാത്പര്യ ഹർജിയുടെ ഭാഗമായും വിഷയം കോടതി പരിഗണിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *