കൊച്ചി: ലഭിച്ചുകൊണ്ടിരുന്ന ഉയർന്ന പ്രൊവിഡന്റ് ഫണ്ട് പെൻഷൻ വെട്ടിക്കുറച്ച ഇ.പി.എഫ്.ഒ ( എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) യുടെ നടപടി തടഞ്ഞ് ഹൈക്കോടതി. ലഭിച്ചുകൊണ്ടിരുന്ന പെൻഷനിൽ കുറവ് വരുത്താൻ ആകില്ലെന്ന് കോടതി നടപടി തടഞ്ഞുകൊണ്ട് വ്യക്തമാക്കി.വിവിധ സ്ഥാപനങ്ങളിൽ നിന്നും ആയി 2014 സെപ്റ്റംബർ ഒന്നിന് മുൻപ് വിരമിച്ച ഒരു കൂട്ടം പെൻഷൻകാർ നൽകിയ ഹാർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.ഉയർന്ന വിഹിതം അടച്ചുകൊണ്ട് ഉയർന്ന പെൻഷനുവേണ്ടി അപേക്ഷ നൽകിയത് വിരമിച്ച ശേഷമാണ്. സുപ്രീം കോടതിയുടെ അടക്കം ഉത്തരവിന്റെ പശ്ചാത്തലായിരുന്നു അത്. മുൻകാലപ്രാബല്യത്തോടെ തന്നെ പെൻഷനും കുടിശ്ശികയും ലഭിച്ചു. എന്നാൽ കഴിഞ്ഞ മാർച്ച് മുതൽ പെൻഷൻ കുറച്ചു. 2014 സെപ്റ്റംബർ ഒന്നിന് മുൻപ് ഉയർന്ന പെൻഷൻ വേണ്ടി ഓപ്ഷൻ നൽകിയിട്ടില്ലെന്ന് പേരിലായിരുന്നു വെട്ടി കുറച്ചത്. അതേസമയം കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ നിന്നും വിരമിച്ച മുൻജീവനക്കാർ അടക്കമാണ് ഹർജിക്കാർ. അതേസമയം ഈ സംഭവം അടുത്തമാസം വീണ്ടും പരിഗണിക്കും എന്നാണ് റിപ്പോർട്ട് ഇതേ രീതിയിലുള്ള മറ്റ് ഹർജികളും കോടതിയുടെ പരിഗണിക്കുന്നതാണ് സൂചന.
ലഭിച്ചുകൊണ്ടിരുന്ന ഉയർന്ന പിഎഫ് പെൻഷൻ കുറച്ച ഇപിഎഫ്ഒ നടപടി ഹൈക്കോടതി തടഞ്ഞു
