ന്യൂഡൽഹി:നീറ്റ് യുജി പുനഃ പരീക്ഷയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്‌ത് മെസേജിങ് ആപ്പ് സമർപ്പിച്ച അടിയന്തര ഹർജിയിൽ വാദം കേൾക്കാമെന്ന് ഡൽഹി ഹൈക്കോടതി. അവധിക്കാല ബെഞ്ചിന് മുമ്പാകെയാണ് അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജി സമർപ്പിച്ചത്. കേന്ദ്ര സർക്കാർ തീരുമാനം ടെലിഗ്രാമിലെ 150 ദശലക്ഷം ഉപയോക്താക്കൾക്ക് അസൗകര്യമുണ്ടാക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.ഡൽഹി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുമ്പാകെയാണ് അടിയന്തര ഹർജി സമർപ്പിച്ചത്. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. പുനഃപരീക്ഷയ്‌ക്ക് മുന്നോടിയായി ആപ്പ് താത്‌ക്കാലികമായി നിരോധിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ ടെലഗ്രാം സിഇഒ പാവെൽ ഡുറോവ് കടുത്ത വിമർശനമുന്നയിച്ചിരുന്നു.അടിസ്ഥാന പ്രശ്‌നം പരിഹരിക്കാതെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്ന തരത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതിന് കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. കമ്പനിയിൽ നിന്ന് വിശദീകരണം കേൾക്കാതെ കേന്ദ്രസർക്കാർ ഏകപക്ഷീയമായി എടുത്ത നടപടിയാണ് ഇതെന്ന് ടെലഗ്രാം പറഞ്ഞു.
ടെലഗ്രാം നിരോധനം: അടിയന്തര ഹർജിയിൽ വാദം കേൾക്കാമെന്ന് ഡൽഹി ഹൈക്കോടതി
