സി എം ആര് എല്‍ – എക്സാലോജിക് മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിക്കെതിരായി എസ് എഫ് ഐ ഒ കണ്ടെത്തിയ തെളിവുകള്‍ ആവശ്യപ്പെട്ടുള്ള എൻഫോഴ്മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്കുന്ന കാര്യത്തില്‍ എസ് എഫ് ഐ ഒ നിലപാട് നേരത്തെ പി എം എല്‍ എ കോടതി ചോദിച്ചിരുന്നു. എസ് എഫ് ഐ ഒ കസ്റ്റഡിയിലെടുത്ത 134 രേഖകള്‍ വേണമെന്നാണ് ഇ ഡിയുടെ ആവശ്യം. കരിമണല്‍ കമ്പനിയുമായി വീണയും എക്സാലോജിക്കുമുണ്ടാക്കിയ കരാർ പകർപ്പും, വീണയുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പ് പരമാവധി തെളിവുകള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് സൂചന.
മാസപ്പടി കേസില്‍ വീണയെ പൂട്ടാൻ ഇഡി, നിര്‍ണായകമായ 134 രേഖകള്‍ തേടി കോടതിയില്‍
