ന്യൂഡൽഹി ∙ ഡൽഹി സർക്കാർ ആശുപത്രികളിൽ 2013 വരെ കരാറടിസ്ഥാനത്തിൽ നിയമിച്ച നഴ്സുമാരെ സ്ഥിരപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. അതോടെ, മലയാളികൾ ഉൾപ്പെടെ രണ്ടായിരത്തിലേറെ താൽക്കാലിക ജീവനക്കാർക്കു സ്ഥിരനിയമനം ലഭിക്കും. ജഡ്ജിമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് അനുകൂല വിധി. 2000 മുതൽ ഡൽഹി സർക്കാരിന്റെ വിവിധ ആശുപത്രികളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം ലഭിച്ചവരാണു ഹർജിക്കാർ.വർഷങ്ങളുടെ സർവിസുണ്ടായിട്ടും സർക്കാർ നിയമനം സ്ഥിരപ്പെടുത്താതെ വന്നതോടെയാണ് നഴ്സുമാർ നിയമപ്പോരാട്ടത്തിലേക്കു നീങ്ങിയത്. നഴ്സുമാർക്ക് അനുകൂലമായി വിധിച്ച ഹൈക്കോടതി സീനിയോറിറ്റി പരിഗണിച്ചുള്ള ആനുകൂല്യങ്ങളും ശമ്പളവും തസ്തികയും നൽകണമെന്നും ഡൽഹി സർക്കാരിനു നിർദേശം നൽകി. എന്നാൽ, അതിനെതിരെ ഡൽഹി സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.വർഷങ്ങളായി നടത്തിവന്ന നിയമപ്പോരാട്ടമാണു ഫലം കണ്ടിരിക്കുന്നത്. വിധി ഉടൻ സർക്കാർ നടപ്പാക്കുമെന്നാണു കരുതുന്നത്.’– സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ– ജിബി പന്ത് ആശുപത്രി‘രണ്ടു പതിറ്റാണ്ടിലേറെ കാലം കരാർ അടിസ്ഥാനത്തിൽ ജോലിചെയ്ത നഴ്സുമാർക്ക് ആശ്വാസമാണ് സുപ്രീംകോടതി വിധി. സീനിയോറിറ്റി ഉൾപ്പെടെ പരിഗണിച്ചാകണം നഴ്സുമാരെ സ്ഥിരപ്പെടുത്തേണ്ടതെന്ന ഹൈക്കോടതി നിർദേശവും മേൽക്കോടതി വിധിയിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.’– റീബ മറിയം കുര്യൻ, ഗുരു തേജ് ബഹാദൂർ (ജിടിബി) ആശുപത്രി. ഏതുനിമിഷവും ജോലി നഷ്ടപ്പെടാമെന്ന ഭീതിയിലാണു കരാർ അടിസ്ഥാനത്തിലുള്ളവർ ജോലിചെയ്യുന്നത്. സുപ്രീംകോടതിയുടെ അനുകൂല വിധിയിലൂടെ അത്തരം അനിശ്ചിതത്വങ്ങൾക്ക് അന്ത്യമായിരിക്കുന്നു.’– പി.ജെ.അമ്പിളി, എൽഎൻജെപി ആശുപത്രി‘വിധിയിൽ ഏറെ സന്തോഷം. പക്ഷേ സീനിയോറിറ്റി കൂടി പരിഗണിച്ച് നിയമനം സ്ഥിരപ്പെടുത്തണമെന്നാണ് ആഗ്രഹം.’– അനീറ്റ എൽദോ, എൽഎൻജെപി ആശുപത്രി
മലയാളികൾ ഉൾപ്പെടെ രണ്ടായിരത്തിലേറെ നഴ്സുമാർക്ക് സ്ഥിരനിയമനം; ഉത്തരവ് ശരിവച്ച് സുപ്രീം കോടതി
