നഷ്ടപരിഹാരം 70 ലക്ഷം കോടതി വിധിച്ചു

എഴുകോൺതമിഴ്നാട് മേലൂർ ജില്ലയിൽ വിനായകപുരത്ത് വാഹനാപകടത്തിൽ മരിച്ച വെളിയം അരൂർക്കോണം അശ്വതി ഭവനിൽ ധനപാലന്റെ കുടുംബത്തിന് 70 ലക്ഷം നഷ്ട പരിഹാരം നൽകാൻ കോടതി വിധി. കൊല്ലം മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജില്ലാ ജഡ്ജി ആർ രാജേഷാണ് നഷ്ടപരിഹാരം അനുവദിച്ചത്. 2021 മെയ്‌ 13ന് പുലർച്ചെ നാലിനായിരുന്നു അപകടം. വിശാഖപട്ടണത്ത് ജെ ഡി എന്റർപ്രൈസസ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന ധനപാലൻ കുടുംബത്തോടൊപ്പം കാറിൽ നാട്ടിലേക്ക് വരവെ ഇവർ സഞ്ചരിച്ച കാറിൽ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. തുക കെട്ടിവെക്കുന്നതുവരെ എട്ട് ശതമാനം പലിശയും നൽകണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ ആർ സേതുനാഥ് ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *