കുറച്ച് നാള് മുമ്പ് ഫുട്പാത്തിലൂടെ വന്ന സ്കൂട്ടര്‍ യാത്രികനെ തടഞ്ഞു നിര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ പ്രഭാവതിയമ്മയെ ആരും മറന്ന് കാണില്ല. അന്ന് പ്രഭാവതിയമ്മ സമൂഹത്തോട് പറയാന്‍ ശ്രമിച്ചത് തന്നെയാണ് ജൂണ്‍ പത്തൊമ്പതിന് പുറത്ത് വന്ന വിധിയില്‍ സുപ്രീം കോടതിയും പറഞ്ഞ് വെച്ചത്.പ്രഭാവതിയമ്മഅതായത് റോഡില്‍ വാഹനങ്ങളെക്കാള്‍ പ്രധാന്യം കാല്‍നടയാത്രക്കാര്‍ക്ക് തന്നെയാണെന്നും സുരക്ഷിതമായി ഫുട്പാത്തിലൂടെ നടക്കുകയെന്നത് പൗരന്റെ ജീവിക്കാനുളള അവകാശമാണെന്നും കോടതി വിധിയില്‍ പറയുന്നു.ഫുട്പാത്തിലൂടെ വണ്ടിയോടിക്കുന്നതും പാര്‍ക്ക് ചെയ്യുന്നതും മൗലികാവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണ്. റോഡുകള്‍ വാഹനങ്ങള്‍ക്ക് മാത്രമായി കുത്തകയാക്കി വെക്കാന്‍ കഴിയില്ല,’ സുപ്രീം കോടതി വ്യക്തമാക്കി.വാഹനങ്ങള്‍ കാല്‍നടയാത്രക്കാരെ ശത്രുക്കളെ പോലെ കാണുന്നത് നിര്‍ത്തണമെന്നതായിരുന്നു സുപ്രീം കോടതിയുടെ ഏറ്റവും വലിയ നിരീക്ഷണം.പ്രഭാവതിയമ്മ സ്കൂട്ടര്‍ തടഞ്ഞത് നിയമപരമായും ഭരണഘടനാപരമായും പൂര്‍ണമായും ശരിവെക്കുന്നതാണ് കോടതി വിധി.സുപ്രീം കോടതിഅതേസമയം നാട്ടിലെല്ലാവരും പ്രഭാവതിയമ്മയായി മാറേണ്ട കാലം കഴിഞ്ഞുവെന്നതാണ് നിരത്തിലെ സാഹചര്യം. സീബ്രാ ലൈനുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ വേണ്ടിയാണെന്നും സീബ്രാ ലൈനില്‍ ഒരാളെ കണ്ടാല്‍ വണ്ടി നിര്ത്തികൊടുക്കേണ്ടത് നിയമമാണെന്നുമിരിക്കെ തങ്ങളെന്തോ ഔദാര്യം ചെയ്യുന്നത് പോലെയാണ് പല ഡ്രൈവര്‍മാരും വണ്ടിയൊന്ന് നിര്‍ത്തുന്നത് തന്നെ. പലയിടത്തും സ്കൂള്‍ കുട്ടികളെയടക്കം റോഡ് കടത്തികൊടുക്കാന് പൊലീസുകാര്‍ നില്‍ക്കേണ്ടി വരുന്നതും ഇതൊക്കെ കൊണ്ട് തന്നെയാണ്.ഇന്ത്യയില്‍ കാല്‍നടയാത്രക്കാരും ഫുട്പാത്ത് ഉപയോഗിക്കുന്നവരുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളുടെ കണക്കുകള്‍ പോലും ഏറെ ആശങ്കാജനകമാണ്.റോഡപകടംഇന്ത്യയില് പ്രതിവര്‍ഷം ശരാശരി 30500 ലധികം കാല്‍നടയാത്രക്കാര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നതായാണ് കണക്ക്. 2019നും 2024നും ഇടയിലുള്ള 5 വര്ഷത്തിടയില് മാത്രം 1.8 ലക്ഷത്തിലധികം കാല്‍നടയാത്രക്കാര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്
പ്രഭാവതിയമ്മയുടെ പ്രതിരോധം ശരിവെച്ച് സുപ്രീം കോടതി
