ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്തമായ ചിദംബരം നടരാജ ക്ഷേത്രത്തിന്റെ ഭരണം അഞ്ചംഗ മാനേജ്മെന്റ് ബോര്‍ഡിന് കീഴിലാക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ക്ഷേത്രത്തിന്റെ പരമ്പരാഗത അവകാശികളായ ‘പൊതു ദീക്ഷിതര്‍’ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.ക്ഷേത്രഭരണത്തില്‍ അപാകതകള്‍ ആരോപിച്ചും പുരാതനമായ പൈതൃക ഘടനശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ് ഭരണത്തിനായി അഞ്ചംഗ മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
എന്നാല്‍ ഭരണഘടനയുടെ 26-ാം അനുച്ഛേദം അനുസരിച്ച് ക്ഷേത്രഭരണം നിര്‍വഹിക്കാനുള്ള തങ്ങളുടെ അവകാശത്തെ ഹൈക്കോടതി വിധി ലംഘിക്കുന്നുവെന്ന് ദീക്ഷിതര്‍ വാദിച്ചു. ഇതേത്തുടര്‍ന്നാണ് സ്‌റ്റേ ഉത്തരവ്
