രാഷ്ട്രപതിയുടെ റഫറൻസില്‍ സുപ്രീം കോടതിയില്‍ കേരളത്തിന്റെ വാദം പൂർത്തിയായി. ബില്ലുകളില്‍ ഗവർണർ ഹ്രസ്വ കാലത്തില്‍ തീരുമാനമെടുക്കണമെന്ന് കേരളം വ്യക്തമാക്കി.എത്രയും വേഗം, എന്നാല്‍ യുക്തിപരമായ സമയപരിധി മാത്രമെന്നും കേരളം അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു.ബില്ലുകളില്‍ ഗവർണർക്ക് സംശയങ്ങളുണ്ടെങ്കില്‍ പരിഹരിക്കാൻ നടപടിക്രമങ്ങളുണ്ട്. ഗവർണർ മാസങ്ങളോളം ദന്തഗോപുരത്തിലിരുന്ന് ബില്ലുകള്‍ പഠിക്കേണ്ടതില്ല. അതുകൊണ്ടാണ് ഗവർണർ എതിരാളിയായി പരിഗണിക്കപ്പെടുന്നതെന്നുമാണ് മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിന്റെ വാദം. അപൂർവ്വം അവസരങ്ങളില്‍ മാത്രമാണ് ഗവർണർ ചോദ്യം ഉന്നയിക്കേണ്ടതും ബില്ലുകള്‍ തടയേണ്ടതും. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഇല്ലാതാക്കുന്നതിലും അംഗീകാരം തടയുന്നതിലും ന്യായീകരണമില്ല. ബന്ധപ്പെട്ട മന്ത്രിമാര്‍ മറുപടി നല്കിയ ശേഷം ബില്ലുകള്‍ തടഞ്ഞുവെയ്ക്കാനാവില്ല. ജനങ്ങളോട് മറുപടി നല്കാന് ഗവർണർക്ക് ബാധ്യതയുണ്ടെന്നും കേരളം വാദിച്ചു. ബില്ലുകള്‍ റദ്ദാക്കുമ്ബോള്‍ അതിൻ്റെ കാരണം ഗവർണർ പറയണം. ഗവർണർ നിയമനിർമാണസഭയുടെ ഭാഗമാണ്. ഗവർണർ ശത്രുത മനോഭാവത്തില്‍ അല്ല പ്രവർത്തിക്കേണ്ടതെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.രാഷ്ട്രപതിയുടെ റഫറൻസില്‍ ഓരോ സംസ്ഥാനങ്ങളുടെയും കേസുകള്‍ പരിഗണിക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ വിമർശനം. ഗവർണറുടെ മുൻകാല നടപടിക്രമങ്ങളെക്കുറിച്ചാണ് വിശദീകരിച്ചതെന്ന് കേരളം മറുപടി നല്കി. രാഷ്ട്രപതിയുടെ റഫറൻസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പഞ്ചാബിന്റെ വാദം കേള്‍ക്കും.
Related Posts
അപ്പീലില്‍ പുതിയ തെളിവുകള്‍ സ്വീകരിച്ചത് വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി ഉത്തരവ്
- law-point
- August 25, 2025
- 0
അപ്പീല്‍ പരിഗണിക്കവേ പുതിയ തെളിവുകള്‍ സ്വീകരിക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി ഒരു […]
സിഎംആർഎൽ -എക്സാലോജിക് കരാറിൽ വിജിലൻസ് അന്വേഷണം; മാത്യൂ കുഴൽനാടൻ എംഎൽഎയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- law-point
- October 6, 2025
- 0
ന്യൂഡൽഹി: സിഎംആർഎൽ -എക്സാലോജിക് കരാറിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യൂ […]
വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച്മെന്റ് ചെയ്യാൻ ശുപാര്‍ശ
- law-point
- May 9, 2025
- 0
അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ സുപ്രീംകോടതി ചീഫ് […]
