രാജസ്ഥാനിലേക്ക് തിരികെ വരാൻ ശ്രമിച്ചെങ്കിലും സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് മാറ്റിയത്. തുടർന്ന് 2025 മേയിലാണ് അദ്ദേഹത്തെ വീണ്ടും രാജസ്ഥാനിലേക്ക് തിരികെ അയക്കുകയും ആക്റ്റിങ് ചീഫ് ജസ്റ്റിസായി ചുമതല നൽകുകയും ചെയ്തത്.ജസ്റ്റിസ് ശർമയ്ക്കെതിരേ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെത്തന്നെ ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരു പുതിയ ചീഫ് ജസ്റ്റിസിനെ എത്രയും വേഗം നിയമിക്കണമെന്നും ജസ്റ്റിസ് സന്ദീപ് മേത്ത കത്തിൽ ആവശ്യപ്പെട്ടു.
രാജസ്ഥാൻ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസിനെതിരേ സുപ്രീം കോടതി ജഡ്ജിയുടെ ഗുരുതര ആരോപണം
