കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ മാധവൻകുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്.രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പൊലീസ് ഇടപെട്ട് ബ്ലോക്ക് ചെയ്ത അക്കൗണ്ട് പുനഃസ്ഥാപിക്കാനാണ് നിർദ്ദേശം. കഴിഞ്ഞ നവംബർ മുതലാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്.ഇതിനെതിരെ മാധവൻകുട്ടി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ പേജ് ബ്ലോക്ക് ചെയ്യാനുള്ള കാരണം ബോധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.ഫേസ്ബുക്ക് അക്കൗണ്ട് നീക്കിയതിനെ നിയമപരമായി നേരിടുമെന്ന് എൻ. മാധവൻകുട്ടി വ്യക്തമാക്കിയിരുന്നു.’ഫേസ്ബുക്ക് അക്കൗണ്ട് നീക്കിയതിനെ നിയമപരമായി നേരിടും.വിലക്ക് കേരള പൊലീസിന്‍റെ ആവശ്യപ്രകാരം എന്നാണ് മെറ്റ അറിയിച്ചത്. കാരണം വ്യക്തമാക്കിയില്ല, സംഘ്പരിവാറിനെ വിമർശിച്ചതിന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെയും വിമർശിക്കാറുണ്ട്, താന്‍ ഇടതുപക്ഷ നിലപാടുകള്‍ക്കൊപ്പമാണ്’- 2025 ഡിസംബറില്‍ മാധവൻകുട്ടി മീഡിയവണിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
മാധ്യമപ്രവർത്തകൻ എൻ. മാധവൻകുട്ടിക്ക് ആശ്വാസം; ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഹൈക്കോടതി നിര്‍ദേശം
