‘സ്വയംപ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് അംഗീകൃത മാധ്യമപ്രവർത്തകരുടെ അതേ സംരക്ഷണം ലഭിക്കണമെന്നില്ല’; സുപ്രീം കോടതി

ന്യൂഡൽഹി: പ്രതിഷേധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വേളയിൽ സ്വയംപ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന അതേ തലത്തിലുള്ള സംരക്ഷണം ലഭിക്കണമെന്നില്ലെന്ന് സുപ്രീം കോടതി. ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടെ മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമമുണ്ടായെന്ന ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

മാധ്യമപ്രവർത്തകൻ എന്ന പദവി സ്വയം പ്രഖ്യാപിച്ച് നേടിയെടുക്കാവുന്ന ഒന്നല്ലെന്ന് കോടതി വ്യക്തമാക്കി. പ്രിന്റ് മീഡിയ, ടിവി ചാനലുകൾ, അല്ലെങ്കിൽ രജിസ്ട്രേഷനുള്ള ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിലൂടെ പ്രസ് കൗൺസിൽ അക്രഡിറ്റേഷൻ ഉള്ളവരാണ് അംഗീകൃത മാധ്യമപ്രവർത്തകർ. എന്നാൽ നിലവിൽ ഓരോ വ്യക്തികളും സ്വയം മാധ്യമപ്രവർത്തകരായി അവകാശപ്പെടുന്ന സാഹചര്യമാണുള്ളത്. മാധ്യമസ്വാതന്ത്ര്യവും ക്രമസമാധാന പാലനവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *