രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നു കോടതിയില്‍

പീഡനക്കേസില്‍ പാലക്കാട് mla രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.തിരുവനന്തപുരം പ്രിന്സിപ്പല് ജില്ലാ സെഷൻസ് കോടതിയെ ആണ് രാഹുല് സമീപിച്ചിരിക്കുന്നത്.വിവാഹിതയായ യുവതിയുടെ ഗര്ഭത്തിന് ഉത്തരവാദി ഞാനല്ല, അവരുടെ ഭര്ത്താവാണ്. ഗര്ഭച്ഛിദ്രം അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തത് എന്നുമാണ് രാഹുല് കോടതിയില് സമര്പ്പിച്ച മുന്കൂര് ജാമ്യ ഹര്ജിയില് പറഞ്ഞിരിക്കുന്നത്.പരാതിക്കുപിന്നില് സിപിഎം-ബിജെപി ഗൂഢാലോചനയാണ്. യുവതിയുടെ ഭര്ത്താവ് ബിജെപിയുടെ പ്രാദേശിക നേതാവാണ്. പോലീസ് സ്റ്റേഷനില് പരാതിനല്കാതെ തെരഞ്ഞെടുപ്പുവേളയില് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്കിയതിലും ദുരൂഹതയുണ്ട്.എതിര് രാഷ്ട്രീയപാര്ട്ടിക്ക് സ്വാധീനമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. പരാതി നല്കിയില്ലെങ്കില് സ്ഥാപനത്തില് തുടരാനാകില്ലെന്ന് മാനേജ്മെന്റ് അറിയിച്ചതായുള്ള യുവതിയുടെ ശബ്ദസന്ദേശം അടക്കം ഹാജരാക്കാന് തയാറാണ്. ശബരിമല സ്വർണ ക്കൊള്ളക്കേസില്നിന്ന് ശ്രദ്ധതിരിക്കാനാണ് കേസെടുത്തത് എന്നുമാണ് മുൻകൂർ ജാമ്യഹർജിയില്‍ രാഹുല്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *