ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങൾക്ക് മുൻഗണന; കേരളത്തിന് എയിംസ് ഉടനുണ്ടാകില്ലെന്ന് സൂചനയുമായി കേന്ദ്രസർക്കാർ

തിരുവനന്തപുരം: കേരളത്തിന് എയിംസ് ഉടൻ ഉണ്ടാകില്ലെന്ന സൂചനയുമായി കേന്ദ്ര സർക്കാർ. കേരളത്തിന് മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന വാദവും കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചു. എന്നാൽ, ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് അയോഗ്യതയാണോയെന്ന് ചോദ്യം ഹൈക്കോടതി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

കേരളം ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.അതേസമയം, ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് അയോഗ്യതയാണോയെന്ന് ഹൈക്കോടതി തിരിച്ചുചോദിച്ചു. എങ്ങനെയാണ് ദില്ലിയിൽ എയിംസ് സ്ഥാപിക്കപ്പെട്ടതെന്നും ചീഫ് ജസി്റ്റിസ് ചോദിച്ചു. കേരളം ഒരു എയിംസ് അർഹിക്കുന്നുണ്ട്. കേരളത്തിന് ഇത് ആവശ്യമില്ലെന്ന് അർത്ഥമാക്കരുത്. എല്ലാവർക്കും മുൻനിര സ്വകാര്യ ആശുപത്രികളിലേക്ക് പോകാനാവില്ല. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *