തൃശൂർ: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. അയ്യന്തോളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് കോടതി നടപടി. തടവുശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും സ്പെഷ്യൽ ജഡ്ജി വിധിച്ചിട്ടുണ്ട്.2022 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അയ്യന്തോൾ ഗ്രൗണ്ടിന് സമീപം വെച്ച് വിദ്യാർഥിനികൾക്ക് നേരെ ശ്രീജിത്ത് രവി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി കോടതി ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ശ്രീജിത്ത് രവിക്ക് ജാമ്യവും അനുവദിച്ചു.
പോക്സോ കേസ്: നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്; 50,000 രൂപ പിഴയും
