മതചിഹ്നങ്ങളണിഞ്ഞ അഹിന്ദുക്കൾക്ക് പ്രവേശനമില്ല;ക്ഷേത്രപ്രവേശനത്തിൽ മദ്രാസ് ഹൈക്കോടതി

ചെന്നൈ: മറ്റ് മതങ്ങളുടെ പ്രതീകങ്ങളോ മതചിഹ്നങ്ങളോ ധരിച്ചെത്തുന്ന അഹിന്ദുക്കൾക്ക്, പ്രതിഷ്ഠയോടുള്ള ഭക്തിയും വിശ്വാസവും വ്യക്തമാക്കുന്ന നിർദ്ദിഷ്ട മാതൃകയിലുള്ള സാക്ഷ്യപത്രം നൽകാതെ തമിഴ്‌നാട്ടിലെ ആഗമിക ക്ഷേത്രങ്ങളുടെ പരിസരത്തുപോലും പ്രവേശനം അനുവദിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ആഗമ ശാസ്ത്രപ്രകാരം പൂജകളും ചടങ്ങുകളും നടക്കുന്ന പുരാതന ക്ഷേത്രങ്ങളിൽ സാക്ഷ്യപത്രം നൽകാത്ത അഹിന്ദുക്കളെ കൊടിമരം കടക്കാൻ അനുവദിക്കരുതെന്നും ട്രസ്റ്റിമാർ ആചാരപരമായ വിലക്കുകൾ കർശനമായി നടപ്പിലാക്കണമെന്നും കോടതി ഉത്തരവിട്ടു

ഭരണാധികാരികൾക്കും ട്രസ്റ്റിമാർക്കും ബാധ്യതയുണ്ട്. ക്ഷേത്രത്തിൽ വിശ്വാസമർപ്പിക്കാൻ തയ്യാറായെത്തുന്ന അന്യമതസ്ഥരെ തടയേണ്ടതില്ലെന്നും, എന്നാൽ മതചിഹ്നങ്ങൾ പ്രദർശിപ്പിച്ച് ആചാരങ്ങളെ വെല്ലുവിളിക്കുന്നവരെ യാതൊരു കാരണവശാലും പ്രവേശിപ്പിക്കരുതെന്നും വ്യക്തമാക്കിയ കോടതി, കൃത്യമായ സത്യവാങ്മൂലമില്ലാതെ ആരെയും കൊടിമരത്തിനപ്പുറത്തേക്ക് കടത്തിവിടരുതെന്ന് കർശന നിർദ്ദേശം നൽകി

Leave a Reply

Your email address will not be published. Required fields are marked *