‘ആര്‍എസ്‌എസ് ബന്ധമുള്ള 4 പരിപാടിയില്‍ പങ്കെടുത്ത നിങ്ങളില്‍ നിന്ന് നീതി കിട്ടില്ല’, ജഡ്ജിക്ക് മുന്നില്‍ നേരിട്ട് വാദിച്ച്‌ കെജ്രിവാള്‍; ‘ജസ്റ്റിസ് ശര്‍മ പിന്മാറണം’

മദ്യനയ അഴിമതിക്കേസിലെ സി ബി ഐ അപ്പീലില്‍ ദില്ലി ഹൈക്കോടതി ജഡ്ജി സ്വർണ്ണ കാന്ത ശർമ്മയുടെ ബെഞ്ചില്‍ നിന്ന് നിഷ്പക്ഷമായ വിചാരണ ഉണ്ടാകുമെന്ന് കരുതിന്നില്ലെന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.കേസില്‍നിന്ന് ജഡ്ജി പിന്മാറണമെന്നാവശ്യപ്പെട്ട്, ഇതേ ജഡ്ജിക്ക് മുന്നില്‍ നേരിട്ട് ഹാജരായാണ് കെജ്രിവാള്‍ വാദിച്ചത്. ജസ്റ്റിസ് ശർമ്മയുടെ ഉത്തരവുകളും കോടതിക്ക് പുറത്തുള്ള പെരുമാറ്റവുമാണ് സംശയത്തിനും ആശങ്കയ്ക്കും കാരണമെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. കേസില്‍ ഇ ഡിക്കും സി ബി ഐയ്ക്കും അനുകൂലമായാണ് ജസ്റ്റിസ് കാന്ത ശർമ്മ തുടർച്ചയായി ഉത്തരവുകളെന്ന് കെജ്രിവാള്‍ വാദിച്ചു. ബി ജെ പിയുടെ അഭിഭാഷക സംഘടനയുടെ പരിപാടിയില്‍ ജസ്റ്റിസ് ശർമ്മ പങ്കെടുത്തതും സംശയത്തിന് കാരണമായെന്ന് കെജ്രിവാള്‍ കൂട്ടിച്ചേർത്തു. ആർ എസ് എസ് ബന്ധമുള്ള ഇത്തരം പരിപാടികളില്‍ 4 തവണ ജസ്റ്റിസ് ശർമ്മ പങ്കെടുത്തെന്നും ദില്ലി മുൻ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. താൻ രാഷ്ട്രീയപരമായി പക്ഷപാതത്വം കാണിക്കുന്നു എന്നാണോ ആരോപണം എന്ന് ജഡ്ജി ചോദിച്ചു. കേസില്‍ കെജ്രിവാളിന്റെ വാദം പൂർത്തിയായി. ഈ ബെഞ്ചില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും ജസ്റ്റിസ് കാന്ത ശർമ്മ പിന്മാറണമെന്നടക്കം കെജ്രിവാള്‍ നേരിട്ട് വാദിച്ചതോടെ കേസ് കൂടുതല്‍ ശ്രദ്ധേയമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *