കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്: പ്രതി ജിതിൻ സ്ക്രീൻ ഷോട്ട് ഷെയര്‍ ചെയ്തത് 200 പേര്‍ക്ക്, പങ്കുവെച്ചവരും പ്രതിയാകും

കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ അറസ്റ്റിലായ ജിതിൻ ഒറ്റക്ക് വാട്സാപ് വഴി ഫോർവേഡ് ചെയ്തത് 200 പേർക്കെന്ന് വിവരം.വ്യാജ സ്ക്രീൻ ഷോട്ട് പങ്കുവെച്ചവരും കേസില്‍ പ്രതിയാകുമെന്ന് പൊലീസ് അറിയിച്ചു. നിർമിച്ചത് ആരെന്ന് കണ്ടെത്താൻ ആയില്ല. ആരുടെ എങ്കിലും നിർദേശം ഉണ്ടോ എന്നും അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു. ജിതിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് എസ്‌ഐടി. ഇന്ന് തന്നെ അപേക്ഷ നല്‍കും. ഉറവിടം കണ്ടെത്താൻ വേണ്ടിയാണ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുളള തീരുമാനം. ഫോണ്‍ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്‌ഐടിക്ക് കിട്ടി. ഇത് വെച്ചായിരിക്കും ചോദ്യം ചെയ്യല്‍ പുരോഗമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *