കല്‍പ്പറ്റയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പികെ അനില്‍കുമാറിനെതിരെ കേസ്

Oplus_16908288

കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന പി.കെ. അനില്‍കുമാറിനെതിരെ പോലീസ് കേസെടുത്തു.ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേപ്പാടി പോലീസ് നടപടിയെടുത്തത്. തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.അനില്‍കുമാറിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെ മഞ്ജുള ചോദ്യം ചെയ്തതാണ് പീഡനത്തിന് കാരണമായതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വീട്ടില്‍ വെച്ചും അല്ലാതെയുമുള്ള നിരന്തരമായ മാനസിക പീഡനങ്ങളെത്തുടർന്നാണ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് മേപ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *