ന്യൂയോർക്കിലെ ഫെഡറല്‍ ഏജന്റുമാർ മാസ്ക് ധരിക്കുന്നത് വിലക്കിക്കൊണ്ട് ഗവർണർ കാത്തി ഹോചുള്‍ കൊണ്ടുവന്ന നിയമം ഫെഡറല്‍ കോടതി തടഞ്ഞു.അല്‍ബാനിയിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി മേ എ. ഡി’ആഗോസ്റ്റിനോയാണ് തിങ്കളാഴ്ച ന്യൂയോർക്ക് സർക്കാരിന്റെ ഈ നടപടി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.കേന്ദ്ര ഏജന്റുമാരുടെ പ്രവർത്തനങ്ങളില്‍ നേരിട്ട് ഇടപെടുന്നത് ഭരണഘടനയുടെ ’സൂപ്രമസി ക്ലോസ്’ ലംഘനമാണെന്നും, നീതി ന്യായ വകുപ്പ് മുന്നോട്ടുവച്ച വാദങ്ങള്‍ ശരിവച്ചുകൊണ്ടുമാണ് കോടതി ഉത്തരവ്. കഴിഞ്ഞ മാസം വിർജീനിയ കൊണ്ടുവന്ന സമാനമായ മാസ്ക് നിരോധനവും ഇതേ നിയമപരമായ കാരണത്താലാണ് കോടതി റദ്ദാക്കിയത്.ഫെഡറല്‍ ഏജന്റുമാർക്ക് എതിരെയും അവരുടെ കുടുംബങ്ങള്‍ക്ക് എതിരെയും വലിയ തോതിലുള്ള വധഭീഷണികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ ഉത്തരവ് സുപ്രധാനമാകുന്നത്. അതേസമയം, പ്രാദേശിക പോലീസ് ഫെഡറല്‍ ഏജൻസികളുമായി സഹകരിക്കുന്നത് തടയുന്ന ഹോചുളിന്റെ നിയമത്തിലെ മറ്റ് ചില വകുപ്പുകള്‍ പ്രാബല്യത്തില്‍ തുടരും.
ന്യൂയോര്‍ക് ഗവര്‍ണറുടെ ഐസിഇ മാസ്ക് നിരോധനം ഫെഡറല്‍ കോടതി തടഞ്ഞു
