അപകട നഷ്‌ടപരിഹാരം; കൃത്രിമ അവയവങ്ങള്‍ മാറ്റിവയ്ക്കേണ്ടിവരുന്ന ചെലവും പരിഗണിക്കണം : കോടതി

വാഹനാപകടത്തില്‍ നഷ്‌ടമാകുന്ന അവയവങ്ങള്‍ക്കു പകരം കൃത്രിമ അവയവങ്ങള്‍ ഇടയ്ക്കിടെ മാറ്റിവയ്ക്കേണ്ടി വരുന്നതിന്‍റെ ചെലവുകൂടി പരിഗണിച്ചു വേണം ബന്ധപ്പെട്ട കേസുകളില്‍ നഷ്‌ടപരിഹാരം നിശ്ചയിക്കാനെന്നു ഹൈക്കോടതി.ഗുണനിലവാരമുള്ള കൃത്രിമ അവയവങ്ങള്‍ക്കുള്ള ചെലവും ഇവയുടെ പരിപാലന ചെലവുമടക്കം പരിഗണിക്കണം. കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ വലതുകാല്‍ മുട്ടിനു മുകളില്‍ മുറിച്ചുനീക്കേണ്ടിവന്ന യുവാവിനുള്ള നഷ്‌ടപരിഹാരം 54.98 ലക്ഷം രൂപയായി ഉയര്‍ത്തിയ ഉത്തരവിലാണ് ജസ്റ്റീസ് എം.ബി. സ്‌നേഹലതയുടെ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *