മെസിയുടെ പേരില്‍ നടന്ന തട്ടിപ്പില്‍ എസ്ഐടി രൂപീകരിക്കുന്നതില്‍ നിയമോപദേശം തേടി സർക്കാർ. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ആണ് തേടിയത്.എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ എസ്ഐടി രൂപീകരിച്ചു മുന്നോട്ടുപോകാൻ കഴിയുമോ എന്നതിലടക്കമാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച ശേഷം എസ്ഐടി രൂപീകരിച്ച് ഉത്തരവ് ഇറങ്ങും.ഇന്നലെ തന്നെ എസ്ഐടി രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ശുപാർശ നല്‍കിയിരുന്നു. മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി സ്പോണ്‍സറെ സുതാര്യമല്ലാതെ തിരഞ്ഞെടുത്തത് മുതലുള്ള മുഴുവൻ ക്രമക്കേടുകളും അന്വേഷിക്കാനാണ് നിർദേശം.
മെസിയുടെ പേരിലെ തട്ടിപ്പ്: എസ്ഐടി രൂപീകരിക്കുന്നതില്‍ നിയമോപദേശം തേടി സര്‍ക്കാര്‍
