വിവാഹിതരായ പെൺമക്കൾക്കും ആശ്രിതനിയമനം നൽകണം: സുപ്രീം കോടതി

ന്യൂഡൽഹി ∙ പെൺമക്കൾ വിവാഹിതരായെന്ന കാരണത്താൽ ആശ്രിതനിയമനത്തിനു പരിഗണിക്കാതിരിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി. കുടുംബം എന്നതിന്റെ നിർവചനത്തിൽനിന്ന് ഇവരെ ഒഴിവാക്കുന്നത് ഏകപക്ഷീയവും അന്യായവും ഭരണഘടനാവിരുദ്ധവുമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.വിവാഹിതരായ സ്ത്രീകൾ കുടുംബം എന്ന നിർവചനത്തിന്റെ പരിധിയിൽ വരില്ലെന്നും ആശ്രിതനിയമനത്തിനു പരിഗണിക്കാൻ കഴിയില്ലെന്നുമുള്ള അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിയാണു ജഡ്ജിമാരായ പി.എസ്.നരസിംഹ, ആലോക് ആരാധെ എന്നിവരുടെ ബെഞ്ചിന്റെ വിധി. റേഷൻ കടയുടമയുടെ മകൾ നൽകിയ ഹർജിയിലാണു സുപ്രീം കോടതിയുടെ ഇടപെടൽ. പിതാവിന്റെ മരണത്തിനു പിന്നാലെ, റേഷൻ കട തനിക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ടാണു മകൾ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *