പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ സിപിഐ ഇന്ന് മദ്രാസ് ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ സിപിഐ ഇന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കും.പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കുന്നത്.തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും അതില്‍ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.പി. സന്തോഷ് കുമാർ എം.പി, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, എഐസിസി അംഗം അനില്‍ അക്കര എന്നിവരും മറ്റ് ചില വ്യക്തികളുമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പരാതി നല്‍കിയിരിക്കുന്നത്.പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളില്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായെന്നാണ് പരാതിക്കാരുടെ ആരോപണം. പരാതി ലഭിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *