കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ വായ്പാ തുക തിരിച്ചടച്ചതുകൊണ്ടുമാത്രം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാകാനാകില്ലെന്ന് ഹൈക്കോടതി. കേസിലെ 23-ാം പ്രതിയായ എ.ജെ. പോൾസൺ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.രണ്ടരക്കോടി രൂപയുടെ വായ്പയാണ് പോൾസണിന് ബാങ്ക് അനുവദിച്ചിരുന്നത്. വ്യാജരേഖകൾ ഉപയോഗിച്ചാണ് വായ്പ നേടിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിരുന്നു. ഈ വായ്പ ഉപയോഗിച്ച് കർണാടകയിൽ ഭൂമി വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.പിന്നീട് വായ്പയും പലിശയും ഉൾപ്പെടെ 4,30,85,889 രൂപ പോൾസൺ തിരിച്ചടച്ചു. ഇതിന് പിന്നാലെയാണ് കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, തുക തിരിച്ചടച്ചത് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.
കരുവന്നൂർ കള്ളപ്പണക്കേസ്: പണം തിരിച്ചടച്ചാലും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി
