ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയം മൂലം അച്ഛനില്‍ നിന്ന് സംരക്ഷണം തേടി മകള്‍ ഹൈക്കോടതിയില്‍

ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയം മൂലം അച്ഛനില്‍ നിന്ന് സംരക്ഷണം തേടി മകള്‍ ഹൈക്കോടതിയില്‍.കാജല്‍ രാജ് പുരോഹിത് എന്ന യുവതിയാണ് അച്ഛനില്‍ നിന്ന് സംരക്ഷണം തേടി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. അച്ഛൻ അശോക് പുരോഹിതില്‍ നിന്നാണ് സംരക്ഷണം തേടിയത്. തനിക്ക് താല്‍പര്യമില്ലാത്ത വിവാഹത്തിന് പിതാവ് നിർബന്ധിക്കുന്നുവെന്നാണ് കാജലിന്ർറെ വാദം. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാൻ അച്ഛന്‍ അുവദിക്കുന്നില്ലെന്നും കാജല്‍ ഹൈക്കോടതിയെ അറിയിച്ചു. ബെംഗളൂരു വൈറ്റ്ഫീല്‍ഡിലാണ് കാജല്‍ താമസിക്കുന്നത്. ആവശ്യം പരിഗണിച്ച കർണാടക ഹൈക്കോടതി യുവതിക്ക് സംരക്ഷണം നല്‍കാൻ നിർദേശം നല്‍കി. വൈറ്റ്ഫീല്‍ഡ് പൊലീസിനാണ് കർണാടക ഹൈക്കോടതി നിർദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *