സംസ്‌കാരവുമായി അഭേദ്യ ബന്ധമുള്ള ആചാരങ്ങളെയും മതപരമായ കാര്യങ്ങളെയും കോടതിയിൽ ചോദ്യം ചെയ്യാൻ തുടങ്ങിയാൽ ഇൗ നാഗരികതയ്‌ക്ക് എന്ത് സംഭവിക്കും. പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാണെങ്കിലും ബഹുസ്വരതയും വൈവിധ്യവും ഉള്ള ഒരു നാഗരികതയാണ് നമ്മുടേത്. ഇത്തരം കേസുകൾ അനുവദിക്കപ്പെട്ടാൽ എല്ലാവരും ആചാരങ്ങൾ ചോദ്യംചെയ്യും. മതങ്ങൾ തകരും. ഭരണഘടനാ കോടതികൾ അടച്ചുപൂട്ടേണ്ടി വരും –ബെഞ്ച് അഭിപ്രായപ്പെട്ടു.
ദാവൂദി ബോറ സമൂഹത്തിലെ ബഹിഷ്‍കരണ സമ്പ്രദായത്തിനെതിരെ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ വാദിക്കവേയായിരുന്നു ഇത്. ദാവൂദി ബോറകൾക്കിടയിലെ ചേലാകർമം സ്‌ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് മറ്റൊരു മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്ര വാദിച്ചു. കോടതി ഇടപെടലിലൂടെയും അല്ലാതെയും 59 രാജ്യങ്ങൾ ഇത് നിരോധിച്ചു –ലൂത്ര വാദിച്ചു.
ന്യൂഡൽഹി: എല്ലാവരും ആചാരങ്ങൾ കോടതിയിൽ ചോദ്യംചെയ്യാൻ തുടങ്ങിയാൽ നാഗരികതയും മതങ്ങളും തകരുമെന്നും കോടതികൾ അടച്ചുപൂട്ടേണ്ടി വരുമെന്നും സുപ്രീംകോടതി. സ്‌ത്രീകളുടെ മതാവകാശങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നയിക്കുന്ന ഒന്പതംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് നിരീക്ഷണം.സംസ്‌കാരവുമായി അഭേദ്യ ബന്ധമുള്ള ആചാരങ്ങളെയും മതപരമായ കാര്യങ്ങളെയും കോടതിയിൽ ചോദ്യം ചെയ്യാൻ തുടങ്ങിയാൽ ഇൗ നാഗരികതയ്‌ക്ക് എന്ത് സംഭവിക്കും. പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാണെങ്കിലും ബഹുസ്വരതയും വൈവിധ്യവും ഉള്ള ഒരു നാഗരികതയാണ് നമ്മുടേത്. ഇത്തരം കേസുകൾ അനുവദിക്കപ്പെട്ടാൽ എല്ലാവരും ആചാരങ്ങൾ ചോദ്യംചെയ്യും. മതങ്ങൾ തകരും. ഭരണഘടനാ കോടതികൾ അടച്ചുപൂട്ടേണ്ടി വരും –ബെഞ്ച് അഭിപ്രായപ്പെട്ടു. ദാവൂദി ബോറ സമൂഹത്തിലെ ബഹിഷ്‍കരണ സമ്പ്രദായത്തിനെതിരെ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ വാദിക്കവേയായിരുന്നു ഇത്. ദാവൂദി ബോറകൾക്കിടയിലെ ചേലാകർമം സ്‌ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് മറ്റൊരു മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്ര വാദിച്ചു. കോടതി ഇടപെടലിലൂടെയും അല്ലാതെയും 59 രാജ്യങ്ങൾ ഇത് നിരോധിച്ചു –ലൂത്ര വാദിച്ചു.
