ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ തടവില്‍ കഴിയുന്ന ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയുംഇന്ന് വിധി പറയും.ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുന്നത്. ഉമർ ഖാലിദിന് പുറമെ ഷർജീല്‍ ഇമാം അടക്കമുള്ള മറ്റ് എട്ട് പേരുടെ ജാമ്യ അപേക്ഷയിലും വിധി പറയും. ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറില്‍ ഉമർ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്.
ഡല്‍ഹി കലാപക്കേസ്; ജെഎൻയു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
