കോവിഡ് കാലത്തെ കഞ്ചാവ് കടത്ത്; ബേക്കല്‍ കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും വിധിച്ച്‌ കോടതി

കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന ലോക്ക്ഡൗണ്‍ കാലയളവില്‍ ആറ് കിലോ കഞ്ചാവ് കടത്തിയ കേസില്‍ രണ്ടുപേർക്ക് കാസർകോട് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു.കാഞ്ഞങ്ങാട് സ്വദേശികളായ ആഷിഖ് (30), അസ്കർ അലി (32) എന്നിവർക്കാണ് ഒരു വർഷം കഠിനതടവും 20,000 രൂപ വീതം പിഴയും ശിക്ഷ ലഭിച്ചത്.പിഴയടയ്ക്കാൻ വീഴ്ച വരുത്തിയാല്‍ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2020 ഏപ്രില്‍ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യം ലോക്ക്ഡൗണിലായിരുന്ന സമയം, മാസ്ക് പോലും ധരിക്കാതെ പിക്കപ്പ് ഓട്ടോയില്‍ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ ബേക്കല്‍ ജംഗ്ഷനില്‍ വെച്ചാണ് പ്രതികള്‍ പോലീസിന്റെ പിടിയിലായത്.അന്നത്തെ ബേക്കല്‍ എസ്.ഐ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ കുറ്റപത്രം സമർപ്പിച്ച കേസില്‍, പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ചാണ് കോടതി വിധി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *