ഇടുക്കി:നീലക്കുറിഞ്ഞി പൂവിട്ട ചൊക്രമുടി ഭൂമി വീണ്ടും വിവാദത്തിലേക്ക്. ഹർജിക്കാരിൽ നിന്ന് ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. ഇടുക്കി ബൈസൺവാലി വില്ലേജിലെ ചൊക്രമുടിയിൽ സർക്കാർ ഏറ്റെടുത്ത രണ്ടേക്കറിലധികം ഭൂമിക്ക് താൽക്കാലികമായി കരം അടച്ചു നൽകാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നാർ ഇക്കാനഗർ സ്വദേശികളായ സഹോദരങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിധിയുടെ പകർപ്പ് ലഭിച്ച് 10 ദിവസത്തിനകം നികുതി സ്വീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.മൂന്നാർ ഇക്കാനഗർ സ്വദേശികളായ മൂന്ന് സഹോദരങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. ഹർജിക്കാരുടെ അമ്മയുടെ പിതാവിന് 1975 – ൽ ലഭിച്ച പട്ടയ ഭൂമിയാണിത്. എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പട്ടയം സമ്പാദിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ഈ ഭൂമി ഉൾപ്പെടെ 13 ഏക്കർ 79 സെൻ്റ് സ്ഥലത്തിൻ്റെ പട്ടയം 2025 മാർച്ച് മാസത്തിൽ റവന്യൂ വകുപ്പ് റദ്ദാക്കിയിരുന്നു.തുടർന്ന് പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ഹർജിക്കാർ ഇടുക്കി ജില്ലാ കലക്‌ടർക്ക് അപ്പീൽ നൽകി. ഈ അപ്പീൽ നിലവിൽ കലക്‌ടറുടെ പരിഗണനയിലാണ്. എന്നാൽ കാർഷിക വായ്‌പ പുതുക്കുന്നതിനായി ഭൂനികുതി അടയ്‌ക്കേണ്ടതുണ്ടെന്നും വില്ലേജ് ഓഫിസർ കരം സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭൂവുടമകൾ ഹൈക്കോടതിയെ സമീപിച്ചത്.
Related Posts
മാസപ്പടി കേസിലെ സിബിഐ അന്വേഷണം; ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വിശദമായ വാദം കേള്‍ക്കും
- law-point
- November 20, 2025
- 0
മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വിശദമായ […]
മാനനഷ്ടക്കേസ്; 90 വയസുകാരിയോട് 20 വർഷം കാത്തിരിക്കാൻ ബോംബെ ഹൈക്കോടതി
- law-point
- May 1, 2026
- 0
മുംബൈ: 90 വയസുകാരിയോട് അവരുടെ മാനനഷ്ടക്കേസ് കേൾക്കാൻ 20 വർഷം കൂടി കാത്തിരിക്കാൻ […]
സർക്കാരിന് തിരിച്ചടി; എലപ്പുള്ളി മദ്യനിർമാണശാലയ്ക്കുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി
- law-point
- December 19, 2025
- 0
കൊച്ചി: എലപ്പുള്ളി ബ്രൂവറിയ്ക്ക് സർക്കാൽ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം […]
