ചേരാനല്ലൂർ വാഹന അപകട കേസിലെ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കിയില്ല. അപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും അപ്പീലുകള്‍ തള്ളി.ഇതോടെ പതിനേഴുകാരന് ജാമ്യത്തില്‍ തുടരും. അപ്പീലുകളില്‍ ഗുരുതര വീഴ്ചയെന്ന് കോടതി വിമര്‍ശിച്ചു. പിഴ ചുമത്താതിരിക്കാന്‍ പ്രോസിക്യൂഷന് കാരണം ബോധിപ്പിക്കണമെന്നും അറിയിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് 17 കാരനെതിരെ കേസെടുത്തതെന്ന് കോടതി ചോദിച്ചു. ഗുരുതര കുറ്റം അല്ലെങ്കില്‍ ജുവനൈലിതിരെ ഉടൻ എഫ്ഐആര്‍ ഇടാനാകില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.ചേരാനനെല്ലൂർ കേസില്‍ ഇന്ന് രണ്ട് കോടതികളിലും പ്രോസിക്യൂഷന് തിരിച്ചടി നേരിട്ട ദിവസമാണ്. പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്ന് സ്ത്രീകളുടേയും കുട്ടികളുടേയും കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി വ്യക്തമാക്കി. അപകടത്തില്‍ കൊല്ലപ്പെട്ട മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും അപ്പീലുകള്‍ തള്ളിയാണ് കോടതി ഉത്തരവ്. കേസില്‍ എഫ്ഐആര്‍ നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെയും കുടുബത്തിന്റെയും അപ്പീലുകളില്‍ ഗുരുതര വീഴ്ചയെന്ന് നിരീക്ഷിച്ചാണ് പതിനേഴുകാരൻ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അതിനിടെ, 17കാരന്റെ അച്ഛനായ അഡീഷണല്‍ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. അന്വേഷണത്തോട് അഡീഷണല്‍ ജഡ്ജി സഹകരിക്കുന്നുണ്ടെന്നും ആര് മണിക്കൂർ ചോദ്യം ചെയ്ത് കഴിഞ്ഞെന്നും നിരീക്ഷിച്ച് കൊണ്ടാണ്, ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.കഴിഞ്ഞ മാസം 25-ന് പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതിവേഗതയില്‍ കാർ ഓടിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി ഇയാള്‍ വാഹനവുമായി ഇറങ്ങിയതെന്നും പൊലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുൻപ് 17-കാരൻ 104 കിലോമീറ്റർ വേഗതയില്‍ വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ചേരാനല്ലൂര്‍ ബെൻസ് അപകടക്കേസ്: 17-കാരന്റെ ജാമ്യം റദ്ദാക്കിയില്ല, ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും അപ്പീലുകള്‍ തള്ളി
