മൊറാലിസിനെതിരായ കേസ്‌ അർജന്റീന കോടതി തള്ളി

ബ്യൂനസ് ഐറിസ്‌: ബൊളീവിയ മുൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരായ ബാലപീഡന, ചൂഷണ ആരോപണങ്ങൾ വ്യാജമെന്ന് തെളിഞ്ഞു. അർജന്റീനയിലെ ഫെഡറൽ കോടതിയാണ് കേസ് തള്ളിക്കളഞ്ഞത്. അർജന്റീനയിൽ രാഷ്ട്രീയ അഭയം തേടിയ കാലത്ത് മൊറാലിസ് പ്രായപൂർത്തിയാകാത്തവരെ ചൂഷണം ചെയ്തുവെന്നാരോപിച്ചുള്ള കേസ് ഔദ്യോഗികമായി അവസാനിപ്പിക്കാൻ ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. രേഖകളും സാക്ഷിമൊഴികളും സമഗ്രമായി പരിശോധിച്ച കോടതി ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് വിധിന്യായത്തിൽ വ്യക്തമാക്കി.

ബൊളീവിയ പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം മെക്സിക്കോയിലും തുടർന്ന് അർജന്റീനയിലും രാഷ്ട്രീയ അഭയം തേടിയ സമയത്താണ് മൊറാലിസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടത്. അർജന്റീനയിൽ അദ്ദേഹത്തിന്‌ സുരക്ഷയൊരുക്കിയ 28 ഫെഡറൽ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികൾ വിധിയിൽ പ്രത്യേകമായി പരാമർശിച്ചിട്ടുണ്ട്. പെൺകുട്ടികൾ ആരും അവിടെ താമസിച്ചിരുന്നില്ലെന്നും ഗാർഹിക ജോലികളോ മറ്റ് ചൂഷണങ്ങളോ നടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഡ്രൈവർമാർ, സപ്പോർട്ട് സ്റ്റാഫ്, വ്യക്തിഗത കാവൽക്കാർ എന്നിവരുടെ മൊഴികളും മൊറാലിസിന് അനുകൂലമായി. അന്വേഷണത്തിൽ ഒരു തെളിവും കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നാണ് ജഡ്ജി കേസ് തള്ളിയത്. ബൊളീവിയയിലെ തദ്ദേശീയ വംശജനായ ആദ്യ പ്രസിഡന്റാണ്‌ ഇടതുപക്ഷ നേതാവായ ഇവോ മൊറാലിസ്‌

Leave a Reply

Your email address will not be published. Required fields are marked *