അരവിന്ദ് കെജ്രിവാള് അടക്കം ആം ആദ്മി പാർട്ടി നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ച് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണകാന്ത ശർമ്മ.ഹൈക്കോടതിയെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തുകയും കോടതിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുകയും ചെയ്തു എന്ന ആരോപണത്തിലാണ് നടപടി.അരവിന്ദ് കെജ്രിവാള്, മനീഷ് സിസോദിയ, മുൻ എഎപി എംഎല്‍എ ദുർഗേഷ് പഥക് എന്നിവർക്കെതിരെയാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ വ്യാഴാഴ്ച ക്രിമിനല്‍ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. കോടതിയലക്ഷ്യ നിയമപ്രകാരമാണ് നടപടി.കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ നേതാക്കള്‍ സോഷ്യല്‍ മീഡിയ കാമ്പെയ്ൻ നടത്തിയെന്ന ആരോപണത്തിന് പുറമെ, ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചിന് മുന്നില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അഭിഭാഷകരെ നിയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച് നേതാക്കള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ച കത്തുകളും നടപടിക്ക് കാരണമായെന്നാണ് വിവരം.ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്ക്ക് മുന്നില്‍ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകില്ലെന്ന് കെജ്രിവാള് കത്തിലൂടെ അറിയിച്ചിരുന്നു. “ജസ്റ്റിസ് സ്വർണ കാന്തയില്‍ നിന്ന് നീതി ലഭിക്കുമെന്ന എന്റെ പ്രതീക്ഷ തകർന്നിരിക്കുന്നു. അതിനാല്‍, ഗാന്ധിജിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ ഞാൻ തീരുമാനിച്ചു. എന്റെ മനസ്സാക്ഷിയുടെ ശബ്ദത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഈ തീരുമാനമെടുത്തത്. ജസ്റ്റിസ് സ്വർണ കാന്തയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവകാശം ഞാൻ നിലനിർത്തും,” എന്നായിരുന്നു കത്തില്‍ കെജ്രിവാള് വ്യക്തമാക്കിയത്.
മദ്യനയക്കേസ്: കെജ്രിവാളിനെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടികള്‍ക്ക് തുടക്കമിട്ട് ഡല്‍ഹി ഹൈക്കോടതി ജഡ്ജി
