എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനം; വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ് റദ്ദാക്കിയ തിരുവനന്തപുരം വിജിലൻസ് കോടതി വിധി റദ്ദാകി ഹൈക്കോടതി.കേസില്‍ തുടർനടപടി വേണ്ടെന്നും വിജിലൻസ് നല്‍കിയ ക്ലീൻ ചിറ്റ് നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അജിത് കുമാറിന് എതിരെയുള്ള വിജിലൻസ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശവും ഹൈക്കോടതി റദ്ദാക്കി.വിവിജിലൻസ് റിപ്പോർട്ട് പരിശോധിക്കാതെയാണ് കോടതിയുടെ നടപടിയെന്നാണ് അജിത് കുമാറിന്റെ പ്രധാന വാദം ഹൈക്കോടതി ശരിവച്ചു. അജിത് കുമാറിന് വിജിലൻസ് നല്‍കിയ ക്ലീൻ ചിറ്റ് തിരുവനന്തപുരം വിജിലൻസ് കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. ‘എങ്ങനെയാണ് ഒരു മേലുദ്യോഗസ്ഥനെതിരെ കീഴ് ഉദ്യോഗസ്ഥനെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കുക’ എന്ന് ഹർജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചിരുന്നു.വിജിലൻസ് കോടതിയുടെ തുടർനടപടികള്‍ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഈ കേസിലെ അന്തിമ വിധിയാണ് ഇന്നുണ്ടായത്. നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് വിചാരണക്കോടതിയുടെ നടപടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ അനുമതി തേടിയ ശേഷം പരാതിയമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു.സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് മുഖ്യമന്ത്രിക്കെതിരായ വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ ഹൈക്കോടതി റദ്ദാക്കിയത്. വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമ വിരുദ്ധമെന്ന പരാമര്‍ശമാണ് റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *