എന്‍.എം.സി. ഹെല്‍ത്ത് കെയര്‍ തട്ടിപ്പ് കേസ്; ബി.ആര്‍. ഷെട്ടിയും പ്രശാന്ത് മങ്ങാട്ടും കുറ്റക്കാരെന്ന് അബൂദബി കോടതി

അബൂദബി: യു.എ.ഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരംഭങ്ങളിലൊന്നായ എന്‍.എം.സി. ഹെല്‍ത്ത് കെയറിന്‍റെ തകര്‍ച്ചക്ക് കാരണമായ കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ സ്ഥാപകന്‍ ഡോ. ബി.ആര്‍. ഷെട്ടിയും മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രശാന്ത് മങ്ങാട്ടും കുറ്റക്കാരാണെന്ന് അബൂദബി കോടതി കണ്ടെത്തി. യു.എ.ഇയിലെ പ്രമുഖ ആരോഗ്യ ശൃംഖലയുടെ തകര്‍ച്ചയിലേക്ക് നയിച്ച വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഇരുവരും ബോധപൂര്‍വം പങ്കാളികളായതായി അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് (എ.ഡി.ജി.എം.) കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സിന്‍റെ കൊമേഴ്‌സ്യല്‍ ആന്‍ഡ് സിവില്‍ ഡിവിഷന്‍ കണ്ടെത്തി.

2012 ഏപ്രില്‍ രണ്ടുമുതല്‍ 2020 ഏപ്രില്‍ ഒമ്പതു വരെയുള്ള കാലയളവില്‍ വഞ്ചനാപരവും അനധികൃതവുമായ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഇരുവരും പങ്കുചേര്‍ന്നതായി കോടതി വ്യക്തമാക്കി. നവംബര്‍ അഞ്ചിന് ജസ്റ്റിസ് സര്‍ ആന്‍ഡ്രൂ സ്മിത്ത് പുറപ്പെടുവിച്ച വിധിയില്‍, വഞ്ചനാപരമായ ട്രേഡിങ്ങിനും തെറ്റായ രീതിയിലുള്ള ട്രേഡിങ്ങിനും ഇരുവരേയും ഉത്തരവാദികളായി കോടതി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *