അഴിമതിക്കേസ്: രണ്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റം ചുമത്താൻ ഡല്‍ഹി കോടതി ഉത്തരവ്

ഡല്‍ഹി: ചില കേസുകളില്‍ വഴിവിട്ട സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ത്തുവെന്ന ആരോപണത്തില്‍ ഒരു ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഉള്‍പ്പെടെ രണ്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്താന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു.അതേസമയം, മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു സി.ബി.ഐ ഇന്‍സ്‌പെക്ടറെയും ഒരു സ്വകാര്യ കമ്പനിയെയും സ്‌പെഷ്യല്‍ ജഡ്ജി അതുല്‍ കൃഷ്ണ അഗര്‍വാള്‍ ശനിയാഴ്ച കേസില്‍ നിന്ന് ഒഴിവാക്കി.ഇന്‍സ്‌പെക്ടര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ കേവലം സംശയത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഗൗരവമേറിയതല്ലെന്നും കോടതി നിരീക്ഷിച്ചു.സി.ബി.ഐയുടെ കണ്ടെത്തല്‍ പ്രകാരം, ഡി.എസ്.പി ആര്‍.കെ ഋഷി, സെലക്ഷന്‍ ഗ്രേഡ്-II ഉദ്യോഗസ്ഥന്‍ സമീര്‍ കുമാര്‍ സിംഗ് എന്നിവര്‍ മറ്റ് രണ്ട് സ്വകാര്യ വ്യക്തികളുമായും ചിലരുമായും ഗൂഢാലോചന നടത്തി, വഴിവിട്ട സാമ്പത്തിക നേട്ടങ്ങള്‍ക്കായി ചില കേസുകളുടെ അന്വേഷണത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്ത് ക്രമക്കേട് നടത്തി എന്നാണ് കേസ്. ഇന്‍സ്‌പെക്ടര്‍ കപില്‍ ധന്‍കഡിനെയാണ് കോടതി കേസില്‍ നിന്ന് ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *