കോതമംഗലം സഹകരണ ബാങ്കിന്റെ നേതൃത്തില്‍ നേര്യമംഗലത്ത് നിര്‍മിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നതില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ റിപ്പോര്‍ട്ട് പൂഴ്ത്തി.സഹകരണ ഇന്‍സ്പെക്ടര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നല്കിയ റിപ്പോര്‍ട്ടാണ് ജോയിന്റ് റജിസ്ട്രാര്‍ നടപടിയെടുക്കാതെ പൂഴ്ത്തിയത്. ബാങ്ക് ഭരിക്കുന്ന ഇടത് ഭരണ സമിതിക്കെതിരെ ഹൈക്കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും നടപടിയില്ല.ഹൈ റേഞ്ചിന്റെ കവാടമായ നേര്യമംഗലത്താണ് ഞാനുള്ളത്. എനിക്ക് പിന്നില്‍ സിപിഎം ഭരിക്കുന്ന കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് ടൂറിസം വികസനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിര്‍മിക്കുന്ന മള്‍ട്ടി സര്‍വീസ് സെന്റര്‍. ഒരു തവണ തകര്‍ന്നുവീണതോടെയാണ് ഇത് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കോടികളുടെ അഴിമതിയുടേയും കമ്മീഷനടിക്കലിന്റെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങലാമ് ഇന്ന് ഇവിടെ നിന്ന് പുറത്തുവരുന്നത്.15.55 കോടി രൂപ ചെലവിലാണ് ബഹുനില കെട്ടിടം നിര്‍മിക്കാന്‍ കവളങ്ങാട് ബാങ്ക് ഭരണ സമതി തീരുമാനമെടുത്തത്. അഞ്ച് കോടിക്ക് മുകളിലുള്ള എല്ലാ ടെന്‍ഡറുകളും ഇ ടെന്ററുകളാക്കണംമെന്ന ചട്ടമുണ്ടായിട്ടും രഹസ്യമായി നടത്തിയ കരാര്‍ ഉറപ്പിക്കലില്‍ സ്റ്റാര്‍ ഇന്റീരിയര്‍ മലപ്പുറം എന്ന സ്ഥാപനം നിര്‍മാണം ഏറ്റെടുത്തു. വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് പ്രകാരം 13.58 കോടി രൂപയാണ് നിര്‍മാണ തുക. എതാണ് രണ്ട് കോടി രൂപ അധികം നല്‍കിയാണ് കരാര്‍ ഉറപ്പിച്ചത്. ഇവിടെ തന്നെ കമ്മീഷന് ഇടപാട് അടക്കമുള്ള ആക്ഷേപം അന്നേ ഉയര്‍ന്നു.നിര്‍മാണം തുടങ്ങും മുന്‍പ് തന്നെ ക്രമവിരുദ്ധമായി അഞ്ച് കോടി പതിനഞ്ച് ലക്ഷം രൂപ കമ്പനിക്ക് അഡ്വാന്‍സ് നല്കി. സെക്യൂരിറ്റി ഡെപ്പോസിറ്റായി അടക്കേണ്ട 77 ലക്ഷം രൂപ കരാര്‍ കമ്പനി അടച്ചതുമില്ല. ഇംഗിതക്കാര്‍ക്ക് വഴങ്ങി കമ്പനിക്ക് ഒരു രൂപപോലും ചെലവില്ലാതെ കോടിക്കണക്കിന് രൂപ ലാഭമുണ്ടാകുന്ന പ്രവര്‍ത്തിയാണ് നടന്നതെന്ന് എടുത്തുപറയുന്നു റിപ്പോര്‍ട്ട്. കുസാറ്റില്‍ നിന്നുള്ള പഠന സംഘം നടത്തിയ അന്വേഷണത്തിലും കെട്ടിടത്തിലെ ഓരോരോ വീഴ്ചകളും എണ്ണി എണ്ണി പറയുന്നു. ചുരുക്കത്തില്‍ കോടികളുടെ തീവെട്ടി കൊള്ളയാണ് സിപിഎം നിയന്ത്രണത്തിലുള്ള സഹകണര ബാങ്കില്‍ നടന്നത്.അന്വേഷിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്ക്കാന് ഹൈക്കോടി ഉത്തരവിട്ടിട്ടിട്ട് എട്ട് മാസമായി. കവളങ്ങാട് ബാങ്കിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ നിര്‍മാണ ചുമതലയും അഞ്ച് ബ്രാഞ്ചുകളുടെ നവീകരണവും, ഇടത് മുന്നണി തന്നെ ഭരിക്കുന്ന കുട്ടമ്പുഴ സഹകരണ ബാങ്കിന്റെ നിര്‍മാണ ചുമതലയും ഇതേ കമ്പനിക്കായിരുന്നു ലഭിച്ചത്.
സിപിഎം ഭരിക്കുന്ന കവളങ്ങാട് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട്, വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപടിയില്ല
