വിജയ്‍യുടെ ജ്യോതിഷിക്ക് സര്‍ക്കാര്‍ നിയമനം: റിക്കി പണ്ഡിറ്റിന്റെ നിയമനത്തിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും

വിജയ്‍യുടെ ജ്യോതിഷിക്ക് സർക്കാർ പദവിയില്‍ നിയമനം നല്‍കിയതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും.തമിഴ്നാട്ടിലെ പ്രശസ്ത ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (OSD) ആയി വിജയ് നിയമിച്ചത്.അതിനിടെ വിജയ്‍യെ കടന്നാക്രമിച്ച്‌ ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. പ്രത്യയശാസ്ത്ര എതിരാളി എന്ന് വിശേഷിപ്പിച്ച ബിജെപിയുടെ എംഎല്‍എയെ നിങ്ങള്‍ കുതിരക്കച്ചവടത്തിലൂടെ ഒപ്പം എത്തിച്ചുവെന്ന് ഉദയനിധി സ്റ്റാലിൻ വിമർശിച്ചു. ബിജെപി സഖ്യത്തിലെ എഐഎഡിഎംകെയെ നിങ്ങള്‍ പിളർത്തിയെന്ന് പറഞ്ഞ ഉദയനിധി ഇതാണോ മാറ്റമെന്നും ചോദിച്ചു. എഐഎഡിഎംകെ എംഎല്‍എമാരുടെ വീട്ടിലേക്ക് ആദ്യം സോഫ പോകും, പിന്നാലെ മുഖ്യമന്ത്രി എത്തും.ഇതാണോ മാറ്റം? ഇതു ചേഞ്ച്‌ അല്ല, എക്സ്ചേഞ്ച് എന്ന് ഉദയനനിധി രൂക്ഷഭാഷയില്‍ വിമർശിച്ചു. സോഷ്യല്‍ മീഡിയ നിങ്ങള്‍ക്കെതിരായി കഴിഞ്ഞു. സംശുദ്ധ ഭരണം ഇതാണോ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങി. എഐഎഡിഎംകെ പിളർപ്പിലും ജ്യോതിഷി നിയമനത്തിലും വിജയ്‍യെ നിയമസഭയില്‍ നിർത്തിപ്പൊരിക്കുകയാണ് പാർട്ടികള്‍.

Leave a Reply

Your email address will not be published. Required fields are marked *