ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; കര്‍ണാടകയില്‍ കോണ്‍ഗ്രസ് MLAക്ക് ജീവപര്യന്തം

കർണാടകയില്‍ BJP പ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് MLAക്ക് ജീവപര്യന്തം. ധാർവാഡ് എംഎല്‍എ വിനയ് കുല്‍ക്കർണിക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.വിധിയുടെ ഔദ്യോഗിക പകർപ്പ് ലഭിച്ചാലുടൻ അയോഗ്യതാ ഉത്തരവ് പ്രഖ്യാപിക്കാൻ സ്പീക്കറുടെ ഓഫീസ്.2016 ജൂണ്‍ 15 നാണ് ധാർവാഡില്‍ ബിജെപി ജില്ലാ പഞ്ചായത്ത് അംഗമായ യോഗേഷ് ഗൗഡ കൊല്ലപ്പെട്ടത്. ഗൗഡയെ ഇല്ലാതാക്കാൻ വിനയ് വാടക കൊലയാളികളെ ഏർപ്പെടുത്തിയെന്ന് CBI കുറ്റപത്രത്തില്‍ പറയുന്നു. വിനയ് കുല്‍ക്കർണിയെയും മറ്റ് 16 പേരെയും ബെംഗളൂരുവിലെ പ്രത്യേക കോടതി ഏപ്രില്‍ 17-ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു .വിക്രം ബല്ലാരി, കീർത്തി കുമാർ ബസവരാജ് കുറഹട്ടി, സന്ദീപ് സൗദത്തി, വിനായക കടഗി, മഹാബലേശ്വർ ഹോംഗല്‍ എന്ന മുദുക, സന്തോഷ് സൗദത്തി, ദിനേശ് എം., അശ്വത്, സുനില്‍, നസീർ അഹമ്മദ്, ഷഹനവാസ്, നൂതൻ, ഹർഷിത്, ചന്‌രശേകർ ഇണ്ടി, വിക കല്‍ബുർഗി, ബി ചന്ദ്രശേകർ ഇണ്ടി എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *