മൊബൈല്‍ ഫോണില്‍ വാള്‍പേപ്പറായി കുട്ടികളുടെ അശ്ലീല ചിത്രം ഉപയോഗിച്ച വ്യക്തിക്ക് ജയില്‍ശിക്ഷ; മൂന്ന് മാസം തടവിന് ശിക്ഷിച്ചു കോടതി

മൊബലില്‍ വാള്‍പേപ്പറായി കുട്ടികളുടെ അശ്ലീല ചിത്രം ഉപയോഗിച്ച 35 കാരന് കോടതി ജയില്‍ ശിക്ഷ വിധിച്ചു.ട്രെയിന്‍ യാത്രയ്ക്കിടെ, അശ്ലീല വീഡിയോകള്‍ കാണുന്നത് ശ്രദ്ധയില്‍പ്പെട്ട സഹയാത്രികര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഡേവിഡ് ജോണ്‍സണ്‍ എന്ന വ്യക്തിയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23 ന് സ്റ്റഫോര്‍ഡില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വീഡിയോകള്‍ കാണുന്നതിനിടയില്‍ ഇയാള്‍ പിടിയിലാവുന്നത്.പിടിയിലാകുന്നതിനു മുന്‍പായി, ഇയാളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ഒരു വ്യക്തി ഏത് തരം വീഡിയോകളാണ് ഇഷ്ടം എന്ന് ഇയാളോട് ചോദിക്കുന്ന ടെക്സ്റ്റ് സന്ദേശം ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തിയിരുന്നു. അതിനു മറുപടിയായി കുട്ടികളുടെ വീഡിയോകള്‍ മാത്രം എന്നായിരുന്നു ഇയാള്‍ സന്ദേശമയച്ചത്. തുടര്‍ന്ന് സന്ദേശമയച്ച വ്യക്തി ഇയാള്‍ക്ക് അയച്ച വീഡിയോകള്‍ കാണാന്‍ ഇടവന്ന സഹയാത്രികന്‍ അക്കാര്യം ട്രാന്‍സ്‌പോര്‍ട്ട് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ലണ്ടന്‍ യൂസ്റ്റണ്‍ സ്റ്റേഷനിലെത്തിയ പോലീസ് ട്രെയിനില്‍ വെച്ചായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.പിന്നീട് നടത്തിയ പരിശോധനയിലാണ് വാള്‍പേപ്പര്‍ ഉള്‍പ്പടെ ഇയാളുടെ ഫോണില്‍ നിന്നും നിരവധി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തിയത്. ഡിസംബറില്‍ ഇയാളുടെ മേല്‍ കേസ് ചാര്‍ജ്ജ് ചെയ്തതിനു ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടിരുന്നു. ഈ മാസമാണ് പിന്നീട് ഇന്നര്‍ ലണ്ടന്‍ ക്രൗണ്‍ കോടതി ഇയാള്‍ക്ക് മൂന്ന് മാസത്തെ തടവ് വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *