ഉദയനിധി സ്റ്റാലിൻ സമർപ്പിച്ച സത്യവാങ്മൂലത്തി‌ൽ ക്രമക്കേട്; നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഉദയനിധി സ്റ്റാലിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ആദായ നികുതി വകുപ്പിനും കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകി മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകൻ എന്നിവരടങ്ങിയ ബെഞ്ച്, ഐടി (ഇൻവെസ്റ്റിഗേഷൻ) ഡയറക്ടർ ജനറലിനും കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനും ഏപ്രിൽ 20-നകം മറുപടി സമർപ്പിക്കാൻ കോടതി നിർദേശം നൽകി. ചെന്നൈ സ്വദേശിയായ കുമാരവേൽ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.2021-നും 2026-നും ഇടയിലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ താരതമ്യം ചെയ്തപ്പോൾ ചില വ്യത്യാസങ്ങൾ കണ്ടെത്തിയതായി ഹർജിയിൽ പറഞ്ഞു. മുമ്പ് പ്രഖ്യാപിച്ചിരുന്ന ആസ്തികൾ സത്യവാങ്മൂലത്തിൽ ഇല്ലെന്നാണ് ആരോപണം. 2021-ൽ റെഡ് ‘ഗെയിന്റ് മൂവീസ്’ എന്ന സിനിമ നിർമ്മാണ കമ്പനിയിൽ ഉദയനിധി സ്റ്റാലിൻ 7.36 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. എന്നാൽ ഈ രേഖകളൊന്നും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം ഭാര്യയുടെ പേരിലുള്ള 2.63 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് വിശദീകരണം നൽകിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ വാദം.ഉദയനിധിയുടെ വരുമാനത്തിലുണ്ടായ വർധനയും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 2020-ന് മുമ്പുള്ള അഞ്ച് വർഷങ്ങളിൽ ഏകദേശം 2.02 കോടി രൂപ മാത്രമായിരുന്ന വരുമാനം പിന്നീട് 10.98 കോടി രൂപയായി ഉയർന്നതായി പറയുന്നു. ഇത് പ്രഖ്യാപിച്ച ആസ്തികളുമായി പൊരുത്തപ്പെടുന്നില്ലെന്നും ആരോപണമുണ്ട്.ഏപ്രിൽ 23-ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പായി സമഗ്രമായ അന്വേഷണം നടത്തി, പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *