കരിവെള്ളൂരിലെ വനിതാ പോലീസ് ഓഫീസറുടെ കൊലപാതകം; പ്രതിയായ ഭര്‍ത്താവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ തലശ്ശേരി കോടതി

കരിവെള്ളൂരില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭർത്താവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ കോടതി.കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി ദിവ്യശ്രീയെ (34) കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് കെ രാജേഷിനെയാണ് തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ് ശിക്ഷിച്ചത്. 2026 ഏപ്രില്‍ 10 വെള്ളിയാഴ്ചയാണ് കേരളം ഉറ്റുനോക്കിയ ഈ കേസില്‍ വിധി പ്രസ്താവിച്ചത്.ക്രൂരമായ ആക്രമണംചന്തേര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായിരുന്ന ദിവ്യശ്രീയെ 2024 നവംബർ 21-നാണ് സ്വന്തം വീട്ടില്‍ വെച്ച്‌ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹബന്ധം തുടരാൻ താല്പര്യമില്ലെന്ന് കാണിച്ച്‌ ദിവ്യശ്രീ കണ്ണൂർ കുടുംബ കോടതിയില്‍ കേസ് നല്‍കിയിരുന്നു.കോടതിയില്‍ ഹാജരായി മടങ്ങി വന്നതിന്റെ പിറ്റേന്ന് ശബരിമല ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് വൈകിട്ട് ബൈക്കിലെത്തിയ രാജേഷ് ആക്രമണം നടത്തിയത്. വീടിന്റെ വരാന്തയിലെ ഗ്രില്‍സിനുള്ളിലൂടെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച ശേഷം അകത്തുകയറി രാജേഷ് ദിവ്യശ്രീയെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് പോലീസ് റിപ്പോർട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *