കരസേനയിൽ അഴിമതിയെന്ന്‌ 
ലഫ്‌. കേണൽ; നോട്ടീസയച്ച്‌ കോടതി

ന്യൂഡൽഹി: കരസേനയിൽ വൻ അഴിമതി നടക്കുന്നെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്‌ ലഫ്‌. കേണൽ നൽകിയ ഹർജിയിൽ നോട്ടീസയച്ച്‌ ഡൽഹി ഹൈക്കോടതി. കേന്ദ്ര സർക്കാർ, കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി), സിബിഐ എന്നിവർക്ക്‌ നോട്ടീസയച്ച ജസ്‌റ്റിസ്‌ പ്രതീക് ജലാൻ നാലാഴ്‌ചയ്‌ക്കകം മറുപടി നൽകാൻ നിർദേശിച്ചു.വാർഷിക കണ്ടിജന്റ് ഗ്രാന്റ് (എസിജി) പ്രകാരം സാധന സാമഗ്രികൾ വാങ്ങിയതിൽ അഴിമതി നടന്നുവെന്നും അത്‌ കണ്ടെത്തിയതിന്‌ ഡൽഹിയിൽ നിന്ന്‌ നാഗ്‌പുരിലേക്ക്‌ സ്ഥലം മാറ്റിയെന്നുമാണ്‌ ലഫ്‌. കേണൽ സുമിത് ഷിയോറൻ ഹർജിയിൽ പറഞ്ഞത്‌. 2025 ജനുവരിയിൽ സിബിഐക്ക് തെളിവ്‌ സഹിതം വിശദമായ പരാതി നൽകിയെങ്കിലും കേസ്‌ എടുക്കാൻ തയ്യാറായില്ല.– ഹർജിയിൽ പറഞ്ഞു. കേസ്‌ മെയ്‌ 19ന്‌ പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *