സുപ്രീം കോടതിയിൽ ജോലി ഒഴിവ്; ദൗത്യം കുരങ്ങുകളെ ഓടിക്കുക

സുപ്രീം കോടതി പരിസരത്തെയും ജഡ്ജിമാരുടെ ഔദ്യോഗിക വസതികളിലെയും കുരങ്ങുശല്യം നിയന്ത്രിക്കാനായി ജീവനക്കാരെ നിയോഗിക്കുന്നു.  കുരങ്ങുകളെ അകറ്റാനും ഓടിക്കാനുമായി മങ്കി ചേസർ തസ്തികയിലേക്ക് നിയമനത്തിന് സുപ്രീം കോടതി ടെണ്ടര്‍ നോട്ടീസിറക്കി.  ഏജൻസികളിൽ നിന്നുള്‍പ്പെടെയാണ് ടെൻഡറുകൾ ക്ഷണിച്ചത്. രണ്ടുവർഷത്തേക്കാണ് നിയമനം. സുപ്രീം കോടതിയിലും ജഡ്ജിമാരുടെ  നാല്‍പതോളം റെസിഡൻഷ്യൽ ബംഗ്ലാവുകളിലാണ് ജീവനക്കാരെ വിന്യസിക്കുക. കോടതി പരിസരത്ത് കുരങ്ങുകള്‍ അഭിഭാഷകരെ ആക്രമിക്കുന്നതടക്കം ശല്യം രൂക്ഷമായതോടെയാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *